പള്ളം ബ്ലോക്ക് പഞ്ചായത്ത്

പള്ളം ബ്ലോക്ക് പഞ്ചായത്തിൻ്റെ വികസന ചരിത്രത്തിൽ ഒരു പുതിയ അധ്യായം കുറിക്കുക എന്നതാണ് ഭരണസമിതിയുടെ ലക്ഷ്യം.പ്രസിഡൻ്റ് : പള്ളം ബ്ലോക്ക് പഞ്ചായത്തിൻ്റെ ഭരണപരമായ കാര്യങ്ങളുടെ തലവനാണ്. അദ്ദേഹം പഞ്ചായത്ത് കമ്മിറ്റിയുടെ അധ്യക്ഷനായി പ്രവർത്തിക്കുകയും ഗ്രാമ വികസനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. പദ്ധതികൾ നടപ്പിലാക്കാനും, ജനങ്ങളുടെ പരാതികൾ പരിഹരിക്കാനും അദ്ദേഹം ഉത്തരവാദിയാണ്. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിലോ ചുമതലകൾ നിർവ്വഹിക്കാൻ സാധിക്കാതെ വരുമ്പോൾ അദ്ദേഹത്തിൻ്റെ സ്ഥാനത്ത് പ്രവർത്തിക്കുന്ന വൃക്തിയാണ്. ഇത് ഭരണകാര്യങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ സഹായിക്കുന്നു.ഡിവിഷൻ മെമ്പർമാർ : ബ്ലോക്ക് പഞ്ചായത്തിലെ ഓരോ ഡിവിഷനെയും പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികൾ. അതത് ഡിവിഷനുകളിലെ വികസന പ്രവർത്തനങ്ങൾക്കും ജനങ്ങളുടെ ആവശ്യങ്ങൾക്കും...

ലതാകുമാരി സലിമോൻ

പ്രസിഡൻ്റ്

മിഥുൻ ജി തോമസ്

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലിസമ്മ ബേബി

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

മിനി ഇട്ടിക്കുഞ്ഞ്

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജിനു കെ പോൾ

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

രാഹുൽ ജി കൃഷ്ണൻ

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പള്ളം ബ്ലോക്ക് പഞ്ചായത്ത് കോട്ടയം താലൂക്കിൽ, കോട്ടയം ജില്ലയില്ലാണ് സ്ഥിതി ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ 14 ബ്ലോക്ക് ഡിവിഷനുകളും 5 ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെടുന്നു. വിജയപുരം, അയർക്കുന്നം, കുറിച്ചി, പുതുപ്പള്ളി, പനച്ചിക്കാട് എന്നിവയാണ് ഉൾപ്പെടുന്ന ഗ്രാമ പഞ്ചായത്തുകൾ. ബ്ലോക്ക് പഞ്ചായത്തിലെ ആകെ ജനസംഖ്യ 1,73,693 ആണ്. 211.95 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണ് പള്ളം ബ്ലോക്ക് പഞ്ചായത്തിനുള്ളത്

 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

ദേശീയതലത്തിൽ 1952-ൽ ആരംഭിച്ച കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ തുടർച്ചയായി, ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്താണ് പള്ളം ബ്ലോക്ക് പഞ്ചായത്ത് രൂപീകൃതമാകുന്നത്. ഇന്നത്തെ കോട്ടയം നഗരസഭയുടെ ഭാഗമായിരുന്ന പള്ളം പ്രദേശത്താണ് ആദ്യ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. തിരുവനന്തപുരം സ്വദേശിയായ പ്രഥമ BDO ശ്രീ. തോമസിന്റെ നേതൃത്വത്തിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ച ഓഫീസ്, പിന്നീട് വടവാതൂർ സ്വദേശിയായ ശ്രീ. തോമസ് അലക്സാണ്ടർ ജേക്കബ് (കൈതയിൽ സണ്ണി) സൗജന്യമായി നൽകിയ രണ്ടേക്കർ ഭൂമിയിലേക്ക് മാറ്റിസ്ഥാപിച്ചു.

കൂടുതൽ വായിക്കുക