ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
ദേശീയതലത്തിൽ 1952-ൽ ആരംഭിച്ച കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ തുടർച്ചയായി, ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്താണ് പള്ളം ബ്ലോക്ക് പഞ്ചായത്ത് രൂപീകൃതമാകുന്നത്. ഇന്നത്തെ കോട്ടയം നഗരസഭയുടെ ഭാഗമായിരുന്ന പള്ളം പ്രദേശത്താണ് ആദ്യ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. തിരുവനന്തപുരം സ്വദേശിയായ പ്രഥമ BDO ശ്രീ. തോമസിന്റെ നേതൃത്വത്തിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ച ഓഫീസ്, പിന്നീട് വടവാതൂർ സ്വദേശിയായ ശ്രീ. തോമസ് അലക്സാണ്ടർ ജേക്കബ് (കൈതയിൽ സണ്ണി) സൗജന്യമായി നൽകിയ രണ്ടേക്കർ ഭൂമിയിലേക്ക് മാറ്റിസ്ഥാപിച്ചു.
കൂടുതൽ വായിക്കുക