ഈ വെബ്സൈറ്റ് നിർമ്മാണത്തിലാണ്.
ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

ഇന്ത്യൻ ഭരണഘടനയിലെ 7374 ഭേദഗതികളെ തുടർന്ന് പ്രാദേശിക ഭരണസ്ഥാപന ങ്ങൾക്ക് പ്രാദേശിക സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കും വേണ്ടി പദ്ധതി കൾ തയ്യാറാക്കി നടപ്പാക്കാനുള്ള അവകാശവും ചുമതലയും ലഭിച്ചത് കൂടാതെ പ്രാദേശിക ഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാ പിൻബലവും ലഭിച്ചു.

1994-ൽ കേരളത്തിൽ പാസാക്കിയ പഞ്ചായത്ത് രാജ് നിയമം അധികാരം ജനങ്ങൾക്ക് നൽകിക്കൊണ്ടുള്ള വിപ്ലവത്തിന് തുടക്കമിട്ടു. തങ്ങളുടെ ഗ്രാമം എങ്ങനെയായിത്തീരണ മെന്ന് തദ്ദേശവാസികളും ജനപ്രതിനിധികളും ചേർന്ന് തീരുമാനിച്ച് പ്രാദേശിക പ്രത്യേകതകൾക്ക് അനുസൃതമായി പദ്ധതികൾക്ക് രൂപം നൽകുന്ന ഈ പ്രക്രിയ വികേന്ദ്രീകൃത ആസൂത്രണത്തിന്റെ പുതിയ മാതൃക ലോകത്തിന് മുൻപാകെ അവതരിപ്പിച്ചു. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ സ്വപ്‌നമായ ഗ്രാമസ്വരാജിലേക്കുള്ള ഈ പ്രയാണത്തിൽ സമഗ്രവും സാർത്ഥകവുമായ ഒരു മുന്നേറ്റം പഞ്ചവത്സരപദ്ധതികളിലൂടെ സാധ്യതാവുകയാണ്

'ജനകീയാസൂത്രണംഎന്ന പേരിൽ ഒൻപതാം പഞ്ചവത്സരപദ്ധതിയും 'കേരള വിക സന പദ്ധതിഎന്ന പേരിൽ പത്താം പഞ്ചവത്സര പദ്ധതിയും നടപ്പിലാക്കിയതിനുശേഷം ഇതിന് തുടർച്ചയായി പതിനൊന്നാം പഞ്ചവത്സരപദ്ധതിയും നടപ്പിലായി. പദ്ധതി നിർവ്വ ഹണ പ്രക്രിയയുടെ നൂലാമാലകൾ പദ്ധതിയെത്തന്നെ വരിഞ്ഞ് മുറുക്കുന്നുവെന്ന ജന കീയ അഭിപ്രായം കണക്കിലെടുത്ത് തദ്ദേശ സ്വയംഭരണ വകുപ്പും.

ഇന്ത്യയിൽ ആസൂത്രണത്തെ കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുന്ന 1930കളിലാണ്. ആ കാലഘട്ടത്തിലെ ലോക സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അന്തർദേശീയ തലത്തിൽ ഉണ്ടായ സാമ്പത്തിക കാഴ്‌ചപ്പാടിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലും ആസൂത്രണം സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ആസൂത്രിത വിക സന കാഴ്ചപ്പാടിന് വൻ പ്രാധാന്യമാണ് ലഭിച്ചത്. 1951ൽ ആരംഭിച്ച ഒന്നാം പഞ്ചവത്സരപ ദ്ധതിയിലൂടെ ഇന്ത്യയിൽ പഞ്ചവത്സരപദ്ധതി ആസൂത്രണത്തിന് തുടക്കം കുറിച്ചു.

പ്രശ്നനങ്ങൾ തിരിച്ചറിഞ്ഞ്ലക്ഷ്യങ്ങൾ നിർണ്ണയിച്ച്സാധ്യതകൾ കണ്ടെത്തിപരിഹാ രമാർഗ്ഗങ്ങൾ നിർദ്ദേശിച്ച് അതിന്റെ അടിസ്ഥാനത്തിൽ കർമ്മപരിപാടികൾ തയ്യാറാക്കലാ ണല്ലോ ആസൂത്രണം. വികസനത്തിൻ്റെ ദിശ നിർണ്ണയിക്കുന്നതിനും ഫലപ്രദമാക്കുന്നതി നും ശരിയായ ആസൂത്രണം അനിവാര്യമാണ്.

കേന്ദ്രീകൃത രീതിയിലുള്ള ആസൂത്രണമാണ് ആദ്യത്തെ എട്ട് പഞ്ചവത്സര പദ്ധതിക ളിലൂടെ ഇന്ത്യ അനുവർത്തിച്ചത്. മേഖലാടിസ്ഥാനത്തിൽ ഊന്നൽ നൽകി തയ്യാറാക്കുന്ന പദ്ധതികൾവിവിധ വകുപ്പുകളിലൂടെ കേന്ദ്രീകൃത രീതിയിലാണ് നടപ്പിലാക്കിയിരുന്നത്. ഈ രീതിയിൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയതിലൂടെ രാജ്യത്ത് വികസനവും പുരോഗതിയും ഉണ്ടായെങ്കിലും അടിസ്ഥാനപരമായ പല പ്രാദേശിക പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. ഇത് കേന്ദ്രീകൃത ആസൂത്രണത്തിൻ്റെ ഒരു പരിമിതിയാ ണ്. സംസ്ഥാന പ്ലാനിംഗ് ബോർഡും വിവിധ തലങ്ങളിൽ ചർച്ച നടത്തിയതിനുശേഷമാണ് പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി നടപ്പിലാക്കിയത്. പങ്കാളിത്ത ആസൂത്രണത്തിലൂടെ തദ്ദേശ സ്വയംഭരണ പ്രദേശത്തിന്റെയും ജനങ്ങളുടെയും സമഗ്രവികസനവും പുരോഗതിയുമായി രുന്നു പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ പൊതുസമീപനം.

കേരളത്തെ വളർച്ചയുടെ ഒരു ഉയർന്ന പന്ഥാവിലേക്ക് എത്തിക്കുന്നതൊടൊപ്പം സാമൂ ഹ്യനീതിയുടെയും പരിസ്ഥിതിസുരക്ഷയുടെയും ഉത്തമമാതൃകയാക്കി മാറ്റുക എന്നതുമാണ് 13-ാം പഞ്ചവത്സരപദ്ധതിക്കാലത്ത് ലക്ഷ്യമിടുന്നത്. അതൊടൊപ്പം കേരളത്തിൻ്റെ ഇന്നത്തെ നേട്ടങ്ങൾക്കെല്ലാം അടിസ്ഥാനമായ ജനാധിപത്യവൽക്കരണത്തെ മുന്നോട്ട് കൊണ്ടുപോ കുകയും വേണം. ഈ ലക്ഷ്യങ്ങൾ നേടാൻ സംസ്ഥാന സർക്കാരിനൊപ്പം തദ്ദേശ സ്വയം ഭരണതമാക്കുന്നതിന് താരതമ്യേന ലളിതവും കാലതാമസം ഒഴിവാക്കുന്നതും വിദഗ്ധരു ടെയും സന്നദ്ധ പ്രവർത്തകരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതുമായ ഒരു ആസൂത്ര ണപ്രക്രിയയാണ് നമുക്ക് ആവശ്യംഅതാണ് പതിമൂന്നാം പഞ്ചവത്സരപദ്ധതിക്കാലത്ത് അനുവർത്തിക്കുന്നതും.

നമ്മുടെ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളാണ് രൂക്ഷമായ കുടിവെള്ള ദൗർലഭ്യതയുംതരിശായി കിടക്കുന്ന കൃഷിയിടങ്ങളും. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനും തരിശുകിടക്കുന്ന കൃഷിഭൂമികൾ കൃഷിയോഗ്യ മാക്കുന്നതിനുമുള്ള ആത്മാർത്ഥമായ ഒട്ടേറെ പദ്ധതികൾ പതിമൂന്നാം പഞ്ചവത്സരപദ്ധതി ക്കാലത്ത് ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നു. അതുപോലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിനും തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിനും ശാരീരിക മാനസിക വെല്ലുവി ളികൾ നേരിടുന്നവർക്കുള്ള ക്ഷേമപദ്ധതികളും ഈ പദ്ധതിക്കാലത്ത് ആസൂത്രണം ചെയ്യുന്നു. 

ഒന്നാം പഞ്ചവത്സരപദ്ധതിയുടെ തുടക്കത്തിൽതന്നെ പള്ളം ബ്ലോക്കിന്റെയും പ്രവർത്തനം ആരംഭിച്ചു. ഇന്ന് കോട്ടയം മുൻസിപാലിറ്റിയുടെ ഭാഗമായ പള്ളം എന്ന സ്ഥലത്ത് വാടക കെട്ടിടത്തിലാണ് ആദ്യം ബ്ലോക്ക് ഓഫീസ് ആരംഭിച്ചത്. പിന്നീട് ശ്രീ. തോമസ് അലക്സാ ണ്ടർ ജേക്കബ് (കൈതയിൽ സണ്ണി) എന്ന മാന്യവ്യക്തി വടവാതൂരിൽ സംഭാവന ചെയ്ത 2 ഏക്കർ സ്ഥലത്താണ് ഇപ്പോഴത്തെ ബ്ലോക്ക് ഓഫീസ് കെട്ടിടം പണിതിരിക്കുന്നത്. തിരു വനന്തപുരം സ്വദേശി ശ്രീ. തോമസ് ആയിരുന്നു ആദ്യത്തെ ബ്ലോക്ക് ഡവലപ്മെൻ്റ് ഓഫീ സർ. 1955 ഒക്ടോബർ 2-ന് ശ്രീ. വി.ബി.കെ.മേനോൻ ഐ.എ.എസ്. ബ്ലോക്ക് ഓഫീസ് കെട്ടി ടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്.