ഈ വെബ്സൈറ്റ് നിർമ്മാണത്തിലാണ്.

പള്ളം ബ്ലോക്ക് പഞ്ചായത്ത്

പള്ളം ബ്ലോക്ക് പഞ്ചായത്തിൻ്റെ വികസന ചരിത്രത്തിൽ ഒരു പുതിയ അധ്യായം കുറിക്കുക എന്നതാണ് ഭരണസമിതിയുടെ ലക്ഷ്യം.പ്രസിഡൻ്റ് : പള്ളം ബ്ലോക്ക് പഞ്ചായത്തിൻ്റെ ഭരണപരമായ കാര്യങ്ങളുടെ തലവനാണ്. അവർ പഞ്ചായത്ത് കമ്മിറ്റിയുടെ അധ്യക്ഷനായി പ്രവർത്തിക്കുകയും ഗ്രാമ വികസനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. പദ്ധതികൾ നടപ്പിലാക്കാനും, ജനങ്ങളുടെ പരാതികൾ പരിഹരിക്കാനും അവർ ഉത്തരവാദിയാണ്. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിലോ ചുമതലകൾ നിർവ്വഹിക്കാൻ സാധിക്കാതെ വരുമ്പോൾ അവരുടെ സ്ഥാനത്ത് പ്രവർത്തിക്കുന്ന വൃക്തിയാണ്. ഇത് ഭരണകാര്യങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ സഹായിക്കുന്നു.ഡിവിഷൻ മെമ്പർമാർ : ബ്ലോക്ക് പഞ്ചായത്തിലെ ഓരോ ഡിവിഷനെയും പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികൾ. അതത് ഡിവിഷനുകളിലെ വികസന പ്രവർത്തനങ്ങൾക്കും ജനങ്ങളുടെ ആവശ്യങ്ങൾക്കും നേതൃത്വം നൽകുന്നത്.

ലതാകുമാരി സലിമോൻ

പ്രസിഡൻ്റ്

മിഥുൻ ജി തോമസ്

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലിസമ്മ ബേബി

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

മിനി ഇട്ടിക്കുഞ്ഞ്

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജിനു കെ പോൾ

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

രാഹുൽ ജി കൃഷ്ണൻ

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം കോട്ടയം താലൂക്ക്, കോട്ടയം ജില്ല കേരളം

ബ്ലോക്ക് ഡിവിഷനുകൾ 14

ഗ്രാമ പഞ്ചായുകൾ 5 വിജയപുരം, അയർക്കുന്നം, കുറിച്ചി, പുതുപ്പള്ളി, പനച്ചിക്കാട്

ആകെ ജനസംഖ്യ  173693

വിസ്തീർണ്ണം 211.95 ച.കി.മീറ്റർ

K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

1994-ൽ കേരളത്തിൽ പാസാക്കിയ പഞ്ചായത്ത് രാജ് നിയമം അധികാരം ജനങ്ങൾക്ക് നൽകിക്കൊണ്ടുള്ള വിപ്ലവത്തിന് തുടക്കമിട്ടു. തങ്ങളുടെ ഗ്രാമം എങ്ങനെയായിത്തീരണ മെന്ന് തദ്ദേശവാസികളും ജനപ്രതിനിധികളും ചേർന്ന് തീരുമാനിച്ച് പ്രാദേശിക പ്രത്യേകതകൾക്ക് അനുസൃതമായി പദ്ധതികൾക്ക് രൂപം നൽകുന്ന ഈ പ്രക്രിയ വികേന്ദ്രീകൃത ആസൂത്രണത്തിന്റെ പുതിയ മാതൃക ലോകത്തിന് മുൻപാകെ അവതരിപ്പിച്ചു. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ സ്വപ്‌നമായ ഗ്രാമസ്വരാജിലേക്കുള്ള ഈ പ്രയാണത്തിൽ സമഗ്രവും സാർത്ഥകവുമായ ഒരു മുന്നേറ്റം പഞ്ചവത്സരപദ്ധതികളിലൂടെ സാധ്യതാവുകയാണ്

കൂടുതൽ വായിക്കുക