സ്ഥാപന ചരിത്രം

 പള്ളം ബ്ലോക്ക് പഞ്ചായത്ത് | കോട്ടയം  

പള്ളം ബ്ലോക്ക് പഞ്ചായത്ത്

കോട്ടയം ജില്ല • കേരളം

ജനകീയ വികസനത്തിന്റെയും ഭരണത്തിന്റെയും പ്രാദേശിക കേന്ദ്രം

പള്ളം ബ്ലോക്ക് പഞ്ചായത്ത്

കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ 211.95 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ സ്ഥിതി ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് പള്ളം ബ്ലോക്ക് പഞ്ചായത്ത്. കോട്ടയത്തെ വടവാതൂരിലുള്ള ആസ്ഥാനത്തു നിന്നാണ് ഭരണപരമായി പ്രവർത്തിക്കുന്നത്.


 

1995 ഒക്ടോബർ 1 - നാണ് ഈ ബ്ലോക്ക് പഞ്ചായത്ത് ഔദ്യോഗികമായി രൂപീകൃതമായത്.

211.95ച.കി.മീ. വിസ്തീർണ്ണം
5ഗ്രാമ പഞ്ചായത്തുകൾ
1995രൂപീകരിച്ച വർഷം

അതിർത്തികൾ

🧭 കിഴക്ക്
പാമ്പാടി ബ്ലോക്ക്
🧭 വടക്ക്
ഏറ്റുമാനൂർ ബ്ലോക്ക്
🧭 തെക്ക്
മാടപ്പള്ളി ബ്ലോക്ക്
🧭 പടിഞ്ഞാറ്
വേമ്പനാട്ടു കായൽ

ഉൾപ്പെടുന്ന ഗ്രാമ പഞ്ചായത്തുകൾ

വിജയപുരം
അയർക്കുന്നം
കുറിച്ചി
പനച്ചിക്കാട്
പുതുപ്പള്ളി

രൂപീകരണവും ചരിത്രവും

1953 ഒക്ടോബർ 2ന് രാജ്യത്തെമ്പാടും വികസന ബ്ലോക്കുകൾ നിലവിൽ വന്നു. കേരളത്തിൽ ത്രിതല പഞ്ചായത്ത് സംവിധാനം നടപ്പിലാക്കിയ 1995-ലാണ് ബ്ലോക്കുകളിൽ ജനകീയ ഭരണസമിതി അധികാരത്തിൽ വരുന്നത്.


 കോട്ടയം മുൻസിപ്പാലിറ്റിയുടെ ഭാഗമായ പള്ളം എന്ന സ്ഥലത്താണ് ആദ്യം ബ്ലോക്ക് ഓഫീസ് ആരംഭിച്ചത്. പിന്നീട് ശ്രീ. തോമസ് അലക്സാണ്ടർ ജേക്കബ് (കൈതയിൽ സണ്ണി) എന്ന മാന്യവ്യക്തി വടവാതൂരിൽ സംഭാവന ചെയ്ത 2 ഏക്കർ സ്ഥലത്താണ് ഇപ്പോഴത്തെ ബ്ലോക്ക് ഓഫീസ് കെട്ടിടം പണിതിരിക്കുന്നത്.


 2010 ലെ തെരഞ്ഞെടുപ്പിനു മുമ്പായി നടന്ന അതിർത്തി പുനർവിഭജനം ബ്ലോക്ക് പരിധിയിൽ സമൂലമായ മാറ്റം വരുത്തി. കുമരകം, തിരുവാർപ്പ് പഞ്ചായത്തുകൾ ഏറ്റുമാനൂർ ബ്ലോക്കിലേക്കും, നാട്ടകം പഞ്ചായത്ത് കോട്ടയം മുൻസിപ്പാലിറ്റിയിലേക്കും, മണർകാട് പഞ്ചായത്ത് പാമ്പാടി ബ്ലോക്കിലേക്കും മാറി. മാടപ്പള്ളി ബ്ലോക്കിൽ നിന്നും കുറിച്ചി പഞ്ചായത്ത് പള്ളം ബ്ലോക്കിലേക്ക് ചേർക്കപ്പെട്ടു.

 

 

പള്ളം ബ്ലോക്ക് പഞ്ചായത്ത്

വടവാതൂർ, കോട്ടയം ജില്ല, കേരളം

© 2026 Pallom Block Panchayat