കാഴ്ചപ്പാടും ദൌത്യവും

പള്ളം ബ്ലോക്ക് പഞ്ചായത്തിൻ്റെ കാഴ്ചപ്പാടും ദൌത്യവും

14-ാം പഞ്ചവത്സര പദ്ധതിയുടെ സുപ്രധാനമായ ഒരു ഘട്ടത്തിലൂടെ നാം കടന്നുപോകുമ്പോൾ പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി കുറിക്കപ്പെടുകയാണ്. കൃഷി, ആരോഗ്യം, സാമൂഹ്യക്ഷേമം, അടിസ്ഥാന സൗകര്യ വികസനം എന്നീ പരമ്പരാഗത മേഖലകളിൽ നാം കൈവരിച്ച നേട്ടങ്ങളെ ശാസ്ത്രീയമായ രീതിയിൽ നവീകരിക്കുക എന്നതാണ് 2026-27 വാർഷിക പദ്ധതിയിലൂടെ നാം ലക്ഷ്യമിടുന്നത്.

കാഴ്ചപ്പാട് (VISION)

നാളിതുവരെ നാം കൈവരിച്ച ഭൌതിക നേട്ടങ്ങളെ അടിത്തറയാക്കി, സാങ്കേതിക വിദ്യയുടേയും പ്രകൃതി സംരക്ഷണത്തിൻ്റെയും അപൂർവ്വ സമന്വയമായ സ്മാർട്ട്ഗ്രീൻ  പള്ളം എന്ന വികസന കാഴ്ചപ്പാടാണ് വരും വർഷത്തിൽ പള്ളം ബ്ലോക്ക് പഞ്ചായത്ത് ഉയർത്തിപ്പിടിക്കുന്നത്.

ദൌത്യം(MISSION)

  • കാലാവസ്ഥാ വ്യതിയാനമെന്ന ആഗോള വെല്ലുവിളിയെ പ്രാദേശികമായി പ്രതിരോധിക്കുന്നതിനായി 'നെറ്റ് സീറോ കാർബൺ പള്ളം' എന്ന ലക്ഷ്യം നാം ഏറ്റെടുത്തിരിക്കുകയാണ്. 

  • ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ വിഭാവനം ചെയ്യുന്ന ഈ ഹരിത വിപ്ലവത്തിന് കരുത്തുപകരാൻ നമ്മുടെ ബ്ലോക്ക് ഓഫീസും അനുബന്ധ സ്ഥാപനങ്ങളും സൗരോർജ്ജത്തിലേക്ക് മാറുന്ന സുവർണ്ണ നിമിഷത്തിന് ഈ വർഷം സാക്ഷ്യം വഹിക്കും.

  • കർഷകൻ്റെ വിയർപ്പിന് ആധുനിക യന്ത്ര സാമഗ്രികളുടെ കരുത്ത് പകരുന്ന അഗ്രിടെക് ഹബ്ബ് പോലുള്ള നൂതനനാശയങ്ങൾ നമ്മുടെ കാർഷിക സംസ്കൃതിയെ ലാഭകരവും സ്മാർട്ടുമാക്കും.

  • ഭരണസംവിധാനങ്ങളെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാൻ AI (Artificial Intelligence) പോലുള്ള നുതന വിദ്യകൾ പ്രയോജനപ്പെടുത്തുന്നു.

  • പള്ളം ബ്ലോക്കിന്റെ കാർഷിക പെരുമ വിളിച്ചോതുന്ന 'പള്ളം റൈസ് പ്രൈഡ്' എന്ന നൂതന പദ്ധതി നമ്മുടെ വികസന സ്വപ്നങ്ങൾക്ക് പുതിയ വേഗത നൽകുന്നു.

  • വൃക്കരോഗികൾക്ക് സാന്ത്വനമേകുന്ന ഡയാലിസിസ് യൂണിറ്റുകൾ, പാർശ്വവൽക്കരിക്കപ്പെട്ട പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടേയും ദാരിദ്രരുടേയും സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം, സാമൂഹിക നീതിയിലധിഷ്ഠിതമായ വികസന കാഴ്ചപ്പാടുകൾ എന്നിവ ഞങ്ങളുടെ മുൻഗണനകളാണ്.

  • വൃക്കരോഗികൾക്ക് സാന്ത്വനമേകുന്ന ഡയാലിസിസ് യൂണിറ്റുകൾ, പാർശ്വവൽക്കരിക്കപ്പെട്ട പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടേയും ദാരിദ്രരുടേയും സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം, സാമൂഹിക നീതിയിലധിഷ്ഠിതമായ വികസന കാഴ്ചപ്പാടുകൾ എന്നിവ ഞങ്ങളുടെ മുൻഗണനകളാണ്

  • മികച്ച പൊതുമരാമത്ത് സൌകര്യങ്ങളും ശുദ്ധമായ കുടിവെള്ളവും, പരിപൂർണ്ണ ശുചിത്വവും ഉറപ്പാക്കിക്കൊണ്ട് ജനങ്ങളുടെ ജീവിത നിരവാരം ഉയർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്